Monday, August 15, 2016

ദേശസ്‌നേഹത്തോടെ സ്വാതന്ത്ര്യദിനാഘോഷം

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ടി.ശിവപ്പ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫ ഹാജി സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ. ഗംഗാധരന്‍, പരേഡ് കമാന്റര്‍ ദീക്ഷ, പ്ലാറ്റ‌ൂണ്‍ കമാന്റര്‍മാരായ ആര്യശ്രീ, ഋഷികേഷ് എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി. പരേഡ് വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. എസ്.പി.സി.കേഡറ്റുകളുടെയും ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റ‌ുകളുടെയും നേതൃത്വത്തില്‍ മാനവസൗഹാര്‍ദ്ദ സന്ദേശയാത്ര നടന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന സ്വാതന്ത്ര്യദിന സമ്മേളനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫ ഹാജി ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡെക്കാന്‍ ഹെറാള്‍ഡിലടക്കം നിരവധി പത്രങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വള്ളിയോടി കുഞ്ഞിരാമനെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ക‌ുമാരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ട‌ു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. അറബിക് ക്ലബ് തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് റിട്ടയേഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ പ്രകാശനം ചെയ്‌തു. ചിത്രകലാധ്യാപകന്‍ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ഫൈന്‍ ആര്‍ട്ട്‌സ് ക്ലബിലെ കുട്ടികള്‍ ഒരുക്കിയ ആര്‍ട്ട് എക്‌സിബിഷന്‍ ശ്രദ്ധേയമായി. തുടര്‍ന്ന് കുട്ടികളുടെ ദേശസ്‌നേഹം വിളിച്ചോതുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ നടന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി അടുക്കം, മാധവ അഡൂര്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി, എംപിടിഎ പ്രസിഡന്റ് എ.വി. ഉഷ, സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌കൂള്‍ ലീഡര്‍ അബ്‌ദുല്‍ മുജീബ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ മാധവ തെക്കേക്കര നന്ദിയും പറഞ്ഞു.
മാനവസൗഹാര്‍ദ്ദ സന്ദേശയാത്ര
എസ്.പി.സി.യൂണിറ്റിന്റെ ഫ്രീഡം പരേഡ്
SSLC, +2 ഉന്നതവിജയികള്‍ അതിഥികളോടൊപ്പം
വള്ളിയോടി കുഞ്ഞിരാമനെ ആദരിക്കുന്നു
ആര്‍ട്ട് എക്‌സിബിഷന്‍
ദേശഭക്തിഗാനം

Sunday, August 14, 2016

പി.ടി.എ. വാര്‍ഷിക ജനറല്‍ ബോഡിയോഗം

അടുക്കം മുഹമ്മദ് ഹാജി പുതിയ പ്രസിഡന്റ്

അടുക്കം മുഹമ്മദ് ഹാജി (പ്രസിഡന്റ്)
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക‌ുട്ടികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി സ്‌കൂള്‍ ബസ് വാങ്ങിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‌ുമാരന്‍ ഉദ്ഘാടനം ചെയ്‌തു. അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എച്ച്. കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ഹാജി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ ആശംസകളര്‍പ്പിച്ചു. ദേലമ്പാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കമലാക്ഷി, മദര്‍ പി.ടി.. അധ്യക്ഷ എ.വി. ഉഷ സംബന്ധിച്ചു. ഇംഗ്ലീഷ് അധ്യാപകന്‍ മാധവ തെക്കേക്കര റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. ശിവപ്പ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ നന്ദിയും പറഞ്ഞ‌ു. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ഭാരവാഹികള്‍ : .കെ. മുഹമ്മദ് ഹാജി (പ്രസിഡന്റ് ), . മാധോജി റാവു, ഖാദര്‍ ചന്ദ്രംബയല്‍ (വൈസ് പ്രസിഡന്റ‌ുമാര്‍). .വി. ഉഷ (മദര്‍ പി.ടി.. പ്രസിഡന്റ് ), ലളിത പുതിയമ്പലം(മദര്‍ പി.ടി.. വൈസ് പ്രസിഡന്റ് )
വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിനെത്തിയ രക്ഷിതാക്കള്‍
എ.വി.ഉഷ(മദര്‍ പി.ടി.എ. പ്രസിഡന്റ്)

Monday, July 25, 2016

ക‌ുട്ടിപ്പൊലീസ‌ുകാര‌ുടെ സംവാദം ശ്രദ്ധേയമായി

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംവാദം സംഘടിപ്പിച്ചു. "ജനസംഖ്യാവര്‍ദ്ധനവ്-നിയന്ത്രണത്തിന്റെ ആവശ്യകത"എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സംവാദത്തില്‍ മൊത്തം എണ്‍പത്തിയെട്ട് കേഡറ്റുകള്‍ സംബന്ധിച്ചു. സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ എച്ച്. പദ്‌മ, പി. ശാരദ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. രണ്ട് ഗ്രൂപ്പുകളായിതിരിഞ്ഞ് ജനസംഖ്യാനിയന്ത്രണം ആവശ്യമാണെന്നും അല്ലെന്നുമുള്ള വാദങ്ങളാണ് കേഡറ്റുകള്‍ ഉയര്‍ത്തിയത്. വിഷയത്തിന്റെ വിവിധതലങ്ങളെ സ്‌പര്‍ശിക്കുന്നതായിരുന്നു സംവാദം. കേഡറ്റുകളായ ഋഷികേശ്, നിതിന്‍,  മഞ്ജുഷ, അനുശ്രീ, ആര്യ തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായിരുന്നു. എസ്.പി.സി.സി.പി.ഒ. എ.ഗംഗാധരന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജിബിനാ റോയ്, അധ്യാപകനായ എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ സംബന്ധിച്ചു.

Friday, July 22, 2016

ബൈജു മാഷിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അധ്യാപകനായി ഏഴ് വര്‍ഷത്തെ വിശിഷ്ഠസേവനത്തിന് ശേഷം സ്വന്തം ജില്ലയായ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ശ്രീ. പി.എസ്.ബൈജു മാഷിന് കുട്ടികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി.

Friday, July 15, 2016

പുതിയ ഹെഡ്‌മാസ്‌റ്റര്‍ ചുമതലയേറ്റു

ശ്രീ. അനീസ് ജി.മൂസ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഹെഡ്‌മാസ്‌റ്ററായി ചുമതലയേല്‍ക്കുന്നു.

Saturday, June 25, 2016

ലഹരിക്കെതിരെ കുട്ടിപ്പൊലീസ്

ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലി
ലഹരിവിരുദ്ധ പ്രതിജ്ഞ
ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്.പി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധപ്രതിജ്ഞ, ബോധവല്‍ക്കരണ റാലി, വീഡിയോ പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. കേഡറ്റ് ലീഡര്‍ അനുശ്രീ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ ലഹരിവിരുദ്ധ കാമ്പയിനില്‍ കുട്ടിപ്പൊലീസുകാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിക്കുകയും ബോധവല്‍ക്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്‌തു. ഹെഡ്‌മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് എച്ച്. പദ്‌മ, എസ്.പി.സി.എസിപിഒ പി.ശാരദ, സിപിഒ എ.ഗംഗാധരന്‍, അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, പി.എസ്. ബൈജു, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ജിബിനാ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, May 3, 2016

എസ്.പി.സി. സമ്മര്‍ ക്യാമ്പ്-2016 ന് അഡൂര്‍ സ്‌കൂളില്‍ തുടക്കമായി

ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഇ.പി.സുരേഷന്‍ ഉദ്ഘാടനം ചെയ്യുന്നു
അഡൂര്‍ : സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനലവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍‌സ്‌പെ‌ക്‌ടര്‍ ഇ.പി. സുരേഷന്‍ ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റ് എച്ച്. കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍‌സ്‌പെ‌ക്‌ടര്‍ സന്തോഷ് കുമാര്‍, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, അധ്യാപകന്‍ അബ്‌ദുല്‍ കരീം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ കെ.രാജേഷ് സ്വാഗതവും എസ്.പി.സി. എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു. ബാലചന്ദ്രന്‍ കൊട്ടോടി, സുഭാഷ് പയറഡുക്ക, എച്ച്. കൃഷ്‌ണന്‍, .എം.അബ്‌ദുല്‍ സലാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. രാജേഷ്, ജിബിന റോയ്, എസ്.പി.സി. സിപിഒ എ. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ക്ക് കായികപരിശീലനം നല്‍കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം, കലാ-സാംസ്‌കാരിക പരിപാടികള്‍, പഠനയാത്ര എന്നിവയുമുണ്ടാകും.

Wednesday, March 30, 2016

പതിനൊന്ന് വര്‍‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്‌കൂള്‍ സ്‌റ്റാഫ് കൗണ്‍സില്‍വക ഉപഹാരം നല്‍കുന്നു
നാല് വര്‍‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം കുഞ്ചത്തൂര്‍ സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രസന്നകുമാരി ടീച്ചര്‍ക്ക് സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിവക ഉപഹാരം നല്‍കുന്നു
പതിനൊന്ന് വര്‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ഉപഹാരം നല്‍കുന്നു.
സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സ്‌റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം പിടിഎ അധ്യക്ഷന്‍ എച്ച്. കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു