ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം"
ക‌ുട്ടികള‌ുടെ ഐ.സി.ടി. ക‌ൂട്ടായ്‌മയ്‌ക്ക് അഡ‌ൂര്‍ സ്‌ക‌ൂളില്‍ ത‌ുടക്കമായി

"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം"പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്യ‌ുന്ന‌ു
ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍ അധ്യക്ഷതവഹിച്ച‌് സംസാരിക്ക‌ുന്ന‌ു
സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ എ.എം. അബ്‌ദ‌ുല്‍സലാം വിഷയമവതരിപ്പിക്ക‌ുന്ന‌ു
"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം" അംഗങ്ങള്‍ സെമിനാറില്‍ സംബന്ധിക്ക‌ുന്ന‌ു
വിവരവിനിമയസാങ്കേതികവിദ്യയോട‌ുള്ള വിദ്യാര്‍ത്ഥികള‌ുടെ ആകാംക്ഷയ‌ും കൗത‌ുകവ‌ും ഗ‌ുണപരമായ രീതിയില്‍ പ്രയോജനപ്പെട‌ുത്ത‌ുന്നതിനായി പൊത‌ുവിദ്യാലയങ്ങളില്‍ ഐടി അറ്റ് സ്‌ക‌ൂള്‍ ആവിഷ്‌കരിച്ച‌ു നടപ്പിലാക്ക‌ുന്ന സമഗ്ര ന‌ൂതനപദ്ധതിയാണ് "ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം". .സി.ടി. യില്‍ ക‌ൂട‌ുതല്‍ ആഭിമ‌ുഖ്യവ‌ും താല്‍പര്യവ‌ുമ‌ുള്ള ഹൈസ്‌ക‌ൂള്‍ ക്ലാസ‌ുകളിലെ തെരെഞ്ഞെട‌ുക്കപ്പെട‌ുന്ന ക‌ുട്ടികളാണ് ഈ ക‌ൂട്ടായ്‌മയിലെ അംഗങ്ങള്‍. സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് ഐടി കോ-ഓര്‍ഡിനേറ്റര്‍ എന്നിവര‌ുടെ ച‌ുമതലയിലാണ് ക‌ുട്ടിക്ക‌ൂട്ടത്തിന്റെ പ്രവര്‍ത്തനം. വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് ക‌ുട്ടികള്‍ സ്വാഭാവികമായി പ്രകടിപ്പിക്ക‌ുന്ന താല്‍പര്യത്തെ പരിപോഷിപ്പിക്ക‌ുക, വിദ്യാലയത്തിലെ .സി.ടി. അധിഷ്ഠിതപഠനത്തിന്റെ മികവ് ക‌ൂട്ടാന‌ും സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാന‌ും വിദ്യാര്‍ത്ഥികള‌ുടെ സഹകരണം ഉറപ്പാക്ക‌ുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ ക‌ുറ്റകൃത്യങ്ങള്‍ എന്നിവയെക്ക‌ുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്ക‌ുകയ‌ും ഇത‌ുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ നേതൃപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്ക‌ുകയ‌ും ചെയ്യ‌ുക, ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്ക‌ുറിച്ച് ക‌ുട്ടികളെ ബോധവാന്മാരാക്ക‌ുകയ‌ും വിവിധ ഭാഷാകമ്പ്യ‌ൂട്ടിങ് പ്രവര്‍ത്തനങ്ങല്‍ ഏറ്റെട‌ുത്ത് പ്രവര്‍ത്തിക്കാന‌ുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്ക‌ുകകയ‌ും ചെയ്യ‌ുക, പ‌ത‌ുതലമ‌ുറ സാങ്കേതികഉപകരണങ്ങള്‍ പരിചയപ്പെടാന‌ും അവ ഉപയോഗിച്ച് വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന‌ുമ‌ുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്ക‌ുക, വിദ്യാര്‍ത്ഥികളില്‍ ഭാവനയ‌ും സര്‍ഗാത്മകതയ‌ും വളര്‍ത്ത‌ുന്നതിന് ആനിമേഷന്‍ സിനിമാനിര്‍മാണത്തില്‍ പരിശീലനം നല്‍‌ക‌ുക, പഠനപ്രോജക്‌റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക‌ുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന‌ുള്ള താല്‍പര്യം വളര്‍ത്തിയെട‌ുക്ക‌ുക എന്നിവയാണ് പദ്ധതിയ‌ുടെ പ്രധാനലക്ഷ്യങ്ങള്‍. ആനിമേഷന്‍ ആന്റ് മള്‍ട്ടിമീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഫിസിക്കല്‍ കമ്പ്യ‌ൂട്ടിങ്, ഭാഷാ കമ്പ്യ‌ൂട്ടിങ്, ഇന്റര്‍നെറ്റ‌ും സൈബര്‍ സ‌ുരക്ഷയ‌ും എന്നീ അഞ്ച് മേഖലകളില്‍ ക‌ുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍ക‌ും.
"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം" ഒന്നാംഘട്ടപരിശീലനപരിപാടിയ‌ുടെ ഭാഗമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ നടന്ന സെമിനാര്‍ പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്‌ത‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍ അധ്യക്ഷത വഹിച്ച‌ു. അധ്യാപകരായ കെ. സത്യശങ്കര, വിനോദ് ക‌ുമാര്‍ ആശംസകളര്‍പ്പിച്ച‌ു. സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ എ.എം. അബ്‌ദ‌ുല്‍സലാം വിഷയമവതരിപ്പിച്ച‌ു. ക‌ുട്ടിക്ക‌ൂട്ടം അംഗങ്ങളായ എച്ച്. മഞ്ജ‌ുഷ സ്വാഗതവ‌ും കെ. അന‌ുശ്രീ നന്ദിയ‌ും പറഞ്ഞ‌ു.

No comments:

Post a Comment